bredcrumb

ബോളിവുഡ് സ്‌റ്റൈലില്‍ ഫോട്ടോ ഷൂട്ടുമായി ഇഷാനി! അഹാനയും ദിയയും പറഞ്ഞത്?

By Nimisha V
| Updated: Tuesday, February 17, 2026, 16:22 [IST]
ആശകള്‍ ആയിരം എന്ന ചിത്രത്തിലൂടെയായി വീണ്ടും സിനിമയുമായി എത്തിയിരിക്കുകയാണ് ഇഷാനി കൃഷ്ണ. കാളിദാസ് ജയറാമിന്റെ ജോഡിയായാണ് ഇത്തവണത്തെ വരവ്. ആശ ശരതും, ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ടെന്‍ഷനോടെയായിരുന്നു സെറ്റിലേക്ക് പോയത്. എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. നന്നായി ചെയ്തു എന്നാണ് വിശ്വസിക്കുന്നതെന്നും ഇഷാനി പറഞ്ഞിരുന്നു.

വീട്ടിലെ മൂന്നാമത്തെ ആളായതിനാല്‍ തന്നെ അങ്ങനെയധികം ആരും ശ്രദ്ധിക്കാറില്ലെന്ന് ഇഷാനി പറഞ്ഞിരുന്നു. പലപ്പോഴും ഞാന്‍ അവിടെയുണ്ടോ എന്നുപോലും ആരും അന്വേഷിക്കാറില്ല. അതുകൊണ്ട് പുറത്തൊക്കെ പോയാല്‍ സമയമെടുത്ത് തിരികെ വന്നാല്‍ മതി. വീട്ടില്‍ എല്ലാവരും തന്നെ ഈ പേര് തന്നെയാണ് വിളിക്കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.

Ishaani Krishna
1/7

Ishaani Krishna
2/7

അഭിനേത്രിയാവുക എന്നത് നേരത്തെ മുതലേയുള്ള സ്വപ്‌നമാണ്. മികച്ച വേഷങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്.
Ishaani Krishna
3/7

കാര്യങ്ങളെല്ലാം തനിയെ ചെയ്യാനായി ശ്രമിക്കാറുണ്ട്. എന്നാലും ഹോട്ടല്‍ റൂമില്‍ തനിച്ച് താമസിക്കാന്‍ പേടിയാണെന്ന് ഇഷാനി പറഞ്ഞിരുന്നു.
Ishaani Krishna
4/7

അമ്മയെപ്പോലെ തന്നെ എല്ലാമായി പെട്ടെന്ന് അഡ്ജസ്റ്റാവുന്ന പ്രകൃതമാണ് ഇഷാനിയുടേത്. എല്ലാത്തിനും അമ്മ വേണം.
Ishaani Krishna
5/7

വീട്ടില്‍ ആര്‍ക്കും പ്രൈവസി ഇല്ലെങ്കിലും പേഴ്‌സണല്‍ ലൈഫ് പബ്ലിക്ക് ആക്കാനിഷ്ടമില്ല തനിക്ക് എന്ന് ഇഷാനി പറഞ്ഞിരുന്നു.
Ishaani Krishna
6/7

ഇന്‍സ്റ്റഗ്രാമും, യൂട്യൂബ് ചാനലുമായും സജീവമാണ് ഇഷാനി. എന്തേ വീഡിയോ ഇടാത്തതെന്നുള്ള ചോദ്യങ്ങള്‍ ഇഷാനിയും നേരിടാറുണ്ട്.
Ishaani Krishna
7/7

X