bredcrumb

സാരിയില്‍ എന്തൊരു ഭംഗിയാണ്, കിടിലന്‍ ഫോട്ടോസുമായി നടി സാധിക വേണുഗോപാല്‍

By Ambili John
| Published: Thursday, March 6, 2025, 18:14 [IST]
സിനിമയിലും സീരിയലിലുമൊക്കെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിന് പുറമേ ഉദ്ഘാടനങ്ങളും മോഡലിങ്ങുമൊക്കെ ചെയ്താണ് സാധിക ശ്രദ്ധേയാവുന്നത്. എല്ലായിടത്തും തിളങ്ങി നില്‍ക്കാനും നടിയ്ക്ക് സാധിച്ചിട്ടുണ്ട്. 

കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്റര്‍നെറ്റില്‍ തരംഗമാവാനും നടിയ്ക്ക് സാധിക്കാറുണ്ട്. അത്തരത്തില്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ കിടിലന്‍ ഫോട്ടോസുമായിട്ടാണ് സാധിക എത്തിയിരിക്കുന്നത്. വെള്ളയില്‍ പിങ്ക് നിറമുള്ള ലൈന്‍ സാരിയും പിങ്ക് ബ്ലൗസും അണിഞ്ഞ് അതീവ സുന്ദരിയായിട്ടുള്ള സാധികയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയാണ്. 

Sadhika Venugopal
1/4

സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടാണ് സാധിക വേണുഗോപാല്‍ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്.
Sadhika Venugopal
2/4

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയാണ് സാധികയ്ക്ക് കൂടുതല്‍ പ്രശസ്തി നേടി കൊടുക്കുന്നത്. പിന്നീട് സീരിയലുകളിലെ വില്ലത്തി വേഷത്തിലും തിളങ്ങി.
Sadhika Venugopal
3/4

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Sadhika Venugopal
4/4

ബാച്ചിലേഴ്‌സ്, മോണ്‍സ്റ്റര്‍, പാപ്പന്‍, ആറാട്ട്, എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ സാധിക അവതരിപ്പിച്ച് കഴിഞ്ഞു.
X