bredcrumb

ആരും നോക്കി നിന്ന് പോകും ഇവരെ, തമിഴ് ട്രെഡീഷണൽ ലുക്കിൽ ദിയയും അശ്വിനും; ചിത്രങ്ങൾ

By Abhinand Chandran
| Published: Tuesday, March 4, 2025, 19:39 [IST]
സോഷ്യൽ മീഡിയ അടക്കി വാഴുന്ന താര കുടുംബമാണ് ദിയ കൃഷ്ണയുടേത്. സഹോദരിമാരും അമ്മയും യൂട്യൂബ് ചാനലുകളിൽ സജീവം.  സോഷ്യൽ മീഡിയ തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റങ്ങളെക്കുറിച്ച് ദിയയും സഹോദരിമാരും സംസാരിക്കാറുണ്ട്. താര കുടുംബത്തിൽ എപ്പോഴും കൂടുതൽ ജനശ്രദ്ധ ലഭിക്കാറ് ദിയ കൃഷ്ണയ്ക്ക് തന്നെയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണ ഇന്ന് കടന്ന് പോകുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇൻഫ്ലുവൻസറുടെ വിവാഹം. 

Diya Krishna
1/6

ഇന്ന് ​ഗർഭിണിയാണ് ദിയ കൃഷ്ണ. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേശും. വിവാഹം കഴിഞ്ഞ് വെെകാതെ കുഞ്ഞ് വേണമെന്നത് രണ്ട് പേരുടെയും തീരുമാനമായിരുന്നു.
Diya Krishna
2/6

Diya Krishna
3/6

സോഷ്യൽ മീഡിയയിൽ വെെറലാണ് ഈ ഫോട്ടോകൾ. തമിഴ് ട്രെഡീഷണൽ ലുക്കിൽ ദിയ വളരെ സുന്ദരിയായെന്ന് ആരാധകർ കമന്റ് ചെയ്തു. ദിയയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ​ഗർഭകാലത്തെക്കുറിച്ച് ഇൻഫ്ലുവൻസർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
Diya Krishna
4/6

ആദ്യത്തെ മൂന്ന് മാസങ്ങൾ ശാരീരികമായും മാനസികമായും അസ്വസ്ഥതകളുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രശ്നങ്ങളൊന്നുമില്ലെന്ന് ദിയ വ്യക്തമാക്കി. പ്രണയിച്ച് വിവാ​ഹം ചെയ്തവരാണ് അശ്വിനും ദിയയും. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു ഇവരുടെ വിവാഹം.
Diya Krishna
5/6

സുഹൃത്തുക്കളായിരുന്നു ഇരുവരും പിന്നീട് കൂടുതൽ അടുത്തു. മുൻ പ്രണയബന്ധം തകർന്നപ്പോൾ ദിയക്ക് ആശ്വാസമായി ഒപ്പം നിന്നത് അശ്വിനാണ്. പതിയെ ഈ ബന്ധം വളർന്നു. ഇന്നിവർ ഭാര്യ ഭർത്താക്കൻമാരായി.
Diya Krishna
6/6

ആരാധകർക്കൊപ്പം വിമർശകരും ദിയക്കേറെയാണ്. പലപ്പോഴും വിവാദങ്ങളിൽ ദിയ അകപ്പെടാറുണ്ട്. അടുത്തിടെ ഇവരുടെ ഓൺലെെൻ ബിസിനസിന് നേരെ ആരോപണം വന്നിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ ദിയക്കെതിരെ വന്നു. എന്നാൽ പിന്നീട് ഈ പ്രശ്നം കെട്ടടങ്ങി.
X