X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളിയുടെ ഉള്ളം അറിഞ്ഞ ഗാനരചയിതാവ്; ബീയാർ പ്രസാദിൻ്റെ പ്രിയ ഗാനങ്ങൾ

Author: Administrator | Updated: Friday, January 27, 2023, 09:40 AM [IST]

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ബാക്കിയാക്കിയാണ് പ്രശസ്ത ഗാനരചയിതാവ് ബീയാര്‍ പ്രസാദ് മടങ്ങിയത്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ ഗാനരയിതാവായി തുടക്കം കുറിച്ച ബീയാര്‍ വളരെ പെട്ടെന്നു തന്നെ പ്രേക്ഷക മനസില്‍ ഇടം നേടുകയായിരുന്നു. ചിത്രത്തിലെ ഒന്നാംകിളി പൊന്നാണ്‍ കിളി... സൂപ്പര്‍ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു. പിന്നീട് ജലോത്സവത്തിലെ കേരനിരകളാടും... എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി ബീയാര്‍ മാറി. പിന്നീട് മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെയും കേരനിരകളാടും എന്ന ഗാനം കേട്ടുതുടങ്ങി. ബീയാര്‍ പ്രസാദ് എന്ന അതുല്യ കലാകരന്റെ സിനിമാകരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും മലയാളികള്‍ ഏറ്റുപാടുന്ന ഗാനങ്ങളിതാ.

Share:
cover image
Video Thumbnail

കിളിച്ചുണ്ടൻ മാമ്പഴം

പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയായിരുന്നു ബീയാര്‍ പ്രസാദിന്റെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ കസവിന്റെ തട്ടമിട്ട്, ഒന്നാം കിളി തുടങ്ങി മിക്ക ഗാനങ്ങളും 2003ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായിരുന്നു. വിദ്യാസാഗറായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ ബീയാര്‍ പ്രസാദിനെ തേടിയെത്തുകയായിരുന്നു.  

കൂടുതല്‍ കാണാം
Video Thumbnail

പട്ടണത്തില്‍ സുന്ദരന്‍

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെയായിരുന്നു അതേ വര്‍ഷം തന്നെ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ മുല്ലപ്പൂവിന്‍ മൊട്ടേ എന്ന ഗാനം ബീയാര്‍ എഴുതിയത്. ആദ്യ ചിത്രത്തിലേതു പോലെ ഹിറ്റായില്ലെങ്കിലും ഈ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ സിതാരയായിരുന്നു പട്ടണത്തിലെ സുന്ദരനിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

 

കൂടുതല്‍ കാണാം
Video Thumbnail

വെട്ടം

സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്ന ദിലീപ് ചിത്രമാണ് 2004ല്‍ പുറത്തിറങ്ങിയ വെട്ടം. ചിത്രത്തിലെ ഒരു കാതിലോല, മഴുത്തുള്ളികള്‍, ഇല്ലത്തെ കല്യാണത്തിന്..... തുടങ്ങിയ ഗാനങ്ങളൊക്കെയും എഴുതിയത് ബീയാര്‍ പ്രസാദായിരുന്നു. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെട്ടത്തിലെ ഗാനങ്ങളൊക്കെയും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളായി തുടരുകയാണ്. ബേണി ഇഗ്നേഷ്യസായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍.  

കൂടുതല്‍ കാണാം
Video Thumbnail

ജലോത്സവം

ബീയാര്‍ പ്രസാദിന്റെ ഏറ്റവും ജനപ്രീതി നേടിയ ഗാനമാണ് ജലോത്സവത്തിലെ കേരനിരകളാടും... എന്ന ഗാനം. എന്നാല്‍ പാട്ടിന്റെ പകുതി മാത്രമാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളു. പാട്ട് ഹിറ്റായതോടെ കേരളപ്പിറവി മുതല്‍ മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെയും കേരനിരകളാടും കേട്ടുതുടങ്ങി. ബീയാര്‍ പ്രസാദ് എന്ന ഗാനരചയിതാവിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നു കൂടിയാണ് ജലോത്സവത്തിലെ ഈ പാട്ട്.  

കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+