X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍; ടൊവീനോയുടെ മികച്ച 5 കഥാപാത്രങ്ങള്‍

Author Administrator | Updated: Monday, February 27, 2023, 08:37 PM [IST]

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവതാരമാണ് ടൊവീനോ തോമസ്. മായാനദിയിലെ മാത്തനും, ലൂസിഫറിലെ ജതിന്‍ രാംദാസുമൊക്കെ ടൊവീനോ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ യൂത്ത് ഐക്കണായി മാറിയ ടൊവീനോയുടെ മികച്ച 5 സിനിമകള്‍ ഇവയാണ്.


cover image
മായാനദി
1

ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രമായിരുന്നു മായാനദി. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ അപ്പുവും മാത്തനുമായി ഐശ്വര്യയും ടൊവീനോയും എത്തിയപ്പോള്‍ ചിത്രം ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റാവുകയും ചെയ്തു. 

ഗപ്പി
2

ആദ്യ റിലീസില്‍ ഗംഭീര വിജയം നേടിയില്ലെങ്കിലും ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി ടൊവിനോയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. 2016ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും ടോറന്റില്‍ സൂപ്പര്‍ഹിറ്റാവുകയായിരുന്നു.  

ഗോദ
3

എഡിറ്റിങ്ങ്, ക്യാമറ, കലാസംവിധാനം, സംഗീതം തുടങ്ങി എല്ലാ രീതിയിലും ഏറെ  മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ. ചിത്രത്തിലെ ടൊവീനോയുടെ ആഞ്ജനേയ ദാസ് എന്ന കഥാപാത്രം താരത്തിന് നിരവധി ആരാധകരെ നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്. 

തീവണ്ടി
4

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ടൊവീനോ നായകനായി എത്തിയ തീവണ്ടി. നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രത്തില്‍ സംയുക്ത മേനോനായിരുന്നു നായിക. പലവട്ടം റിലീസ് മാറ്റിവെച്ച ചിത്രം ബോക്‌സോഫീസില്‍ നിന്നും ഞെട്ടിക്കുന്ന വിജയമായിരുന്നു നേടിയത്.  

ലൂസിഫര്‍
5

50 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തോടൊപ്പം തന്നെ ടൊവീനോയുടെ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിനും ഇന്നും ആരാധകര്‍ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+