>
  പാട്ടോണം ; ഓണക്കാലത്ത് കേട്ടാസ്വദിക്കാന്‍ 5 പാട്ടുകള്‍
  Published: Tuesday, August 25, 2020, 07:39 PM [IST]
  ഓണമെന്നാല്‍ മലയാളികള്‍ക്ക് ആഘോഷമാണ്. പുക്കളവും, ഓണക്കോടിയും, ഓണസദ്യയും, ഓണപ്പൊട്ടനും തുടങ്ങി ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന അതിഗംഭീരമായ ആഘോഷം. ഇതാ ഓണക്കാലത്ത് ആസ്വദിക്കാന്‍ ചില ഓണപ്പാട്ടുകള്‍.

  നിവിന്‍ പോളി, രഞ്ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ചിത്രത്തിലെ 'തിരുവാവണിരാവ്' എന്നു തുടങ്ങുന്ന ഗാനം ഉണ്ണി മേനോനും സിതാരയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.   

  തിരുവോണ പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം 1975ല്‍ പുറത്തിറങ്ങിയ തിരുവോണം എന്ന ചിത്രത്തിലുള്ളതാണ്. വാണി ജയറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, ശാരദ, കമല്‍ ഹാസന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.  
  ജെ ശശികുമാറിന്റെ സംവിധാനത്തില്‍ 1977ല്‍ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ ഗാനമാണ് പൂവിളി പൂവിളി പൊന്നോണമായി. കെ ജെ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് സലീല്‍ ചൗധരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X