ചരിത്രം മറന്നുപോയ കരിന്തണ്ടനെന്നെ നായകന്റെ കഥ പറയുന്ന കരിന്തണ്ടന്‍ എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനാണ് കരിന്തണ്ടനായി എത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രം അതിഗംഭീരമാകുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഈ ചിത്രം മാത്രമല്ല പട, ആട് 3, ഒരുത്തീ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനായകന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.