X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ട്രോള്‍ പേജുകളില്‍ മോണ്‍സ്റ്ററും ആറാട്ടും മാത്രം; മോഹൻലാലിന് 2022 നഷ്ടങ്ങളുടേത്

Author Administrator | Updated: Friday, December 16, 2022, 01:10 PM [IST]

2022ല്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങളുമായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോള്‍ പോയ വര്‍ഷം മോഹന്‍ലാലിന്റെ കരിയറിലെ മോശം വര്‍ഷമായി തന്നെ പറയേണ്ടിവരും. ബ്രോ ഡാഡി, മോണ്‍സ്റ്റര്‍, ആറാട്ട് തുടങ്ങി റിലീസ് ചെയ്ത നാല് ചിത്രങ്ങള്‍ക്കും അത്രയധികം ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു വന്നത്. മോഹന്‍ലാല്‍ എന്ന നടന്റെ മാസ് ആക്ഷന്‍ പോയിട്ട്, മനസില്‍ ഓര്‍ത്തുവക്കാന്‍ മികച്ചൊരു സീന്‍ പോലുമില്ലാതെയാണ് 2022 അവസാനിക്കുന്നത്. 2022ല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നാല് മോഹന്‍ലാല്‍ ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിതാ.


cover image

ഉള്ളടക്ക പട്ടിക

ബ്രോ ഡാഡി
1

ലൂസിഫറിനു ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി.  ഒടിടി റിലീസായി എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.   

ആറാട്ട്
2

പ്രഖ്യാപനം മുതല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആഘോഷമാക്കിയ ചിത്രമായിരുന്നു ആറാട്ട്. ബി.ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ചിത്രം പക്ഷേ നിരാശയായിരുന്നു സിനിമാപ്രേമികള്‍ക്ക് നല്‍കിയത്. ബോക്‌സോഫീസില്‍ വലിയൊരു കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ട്വല്‍ത് മാന്‍
3

2022ല്‍ സമ്മിശ്ര പ്രതികരണം ലഭിച്ച മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് ട്വല്‍ത് മാന്‍. ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി പ്രേക്ഷകന് ആസ്വദിക്കാനുള്ള ഒരു ക്രൈം ത്രില്ലറാണ് ചിത്രം.  

മോണ്‍സ്റ്റര്‍
4

2022ല്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ശരാശരി മോഹന്‍ലാല്‍ ആരാധകനെ പോലും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ചിത്രത്തിലെ ഡയലോഗുകളും മോഹന്‍ലാലിന്റെ അഭിനയവും ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+