Celebs»Aamir Khan»Biography

    ആമിര്‍ ഖാന്‍ ജീവചരിത്രം

    ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്‌ ആമിർ ഖാൻ.പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ
    ബാല താരമായാണ് സിനിമയില്‍ എത്തുന്നത്. 1973ല്‍ പുറത്തിറങ്ങിയ യാതന്‍ കി ഭാരത് എന്ന ചിത്രത്തിലാണ് ബാല താരമായി എത്തുന്നത്. മുസ്ലീം കുടുംബത്തിലാണ് ജനനം. 

    സിനിമയില്‍ എത്തുന്നതിന് മുന്‍പ് അയ്യല്‍വാസിയായ റീന എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഹിന്ദു മത വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ മുസ്ലീം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയാണ് വിവാഹം കഴിച്ചത്.കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. 

    1988 ല്‍ പുറത്തിറങ്ങിയ ഖയമത് സെ ഖയമത് തക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ രംഗപ്രവേശനം കുറിക്കുന്നത്. പിന്നീട് അഭിനയിച്ച ചിത്രങ്ങളില്‍ പരാജയമാണ് നേരിട്ടത്. 1990 പുറത്തിറങ്ങിയ ദില്‍ എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ഖാന്‍ തിരിച്ചു വന്നത്. 2007 ലാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. താരെ സമീന്‍ പര്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X