Celebs»Adoor Bhasi»Biography

    അടൂർ ഭാസി ജീവചരിത്രം

    മലയാള സിനിമ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഹാസ്യനടനായിരുന്നു അടൂർ ഭാസി. എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാള ചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്. 1927-ൽ ഹാസ്യസാഹിത്യകാരനായിരുന്ന ഇ വി കൃഷ്ണപ്പിള്ളയുടേയും കെ മഹേശ്വരി അമ്മയുടേയും നാലാമത്തെ മകനായി കെ ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുറത്താണ് ജനിച്ചത്. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. ഭാസിയുടെ ആദ്യസിനിമ തിരമാല ആയിരുന്നു. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാസി അഭിനയിച്ചത് 1965-ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത നടനായിരുന്ന പ്രേം നസീറിനോടൊപ്പം ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു അക്കാലത്ത്. അദ്ദേഹം 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിൽ ഭാസി വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും ഭാസി അഭിനയിക്കുകയുണ്ടായി. വൃക്ക രോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് അദ്ദേഹം അന്തരിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X