അടൂർ ഗോപാലകൃഷ്ണൻ ജീവചരിത്രം

  പ്രശസ്ത മലയാള ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണ്‌ ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്. 

  കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വം അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻ‌കൈ എടുത്ത് രൂപവത്കരിച്ചതാണ്.അരവിന്ദൻ, പി എ ബക്കർ, കെ ജി ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.അടൂർ സിനിമകളെക്കുറിച്ചുള്ള ഇംഗ്ലീഷിലെ ആദ്യത്തെ ലേഖനസമാഹാരം പ്രസിദ്ധീകൃതമായത് 2006-ലാണ്.സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല്‌ പെണ്ണുങ്ങൾ തുടങ്ങിയവ അടൂർ സംവിധാനം ചെയ്ത ചില ചിത്രങ്ങളാണ്.
   
   
   
   
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X