Celebs»Ajay Devgn»Biography

    അജയ് ദേവഗണ്‍ ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് താരമാണ് അജയ് ദേവഗണ്‍.അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്.അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്.ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു.മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.

    2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം.ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

    തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം‌ഫെയർ പുരസ്കാരം നേടിക്കൊടുത്തു.അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.

    1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു.പിന്നീട് മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു.1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.


    അവാര്‍ഡുകള്‍

    പത്മശ്രീ പുരസ്കാരം - 2016
    ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച നടന്‍ (തന്‍ഹാജി)



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X