Celebs»Amitabh Bachchan»Biography

    അമിതാഭ് ബച്ചൻ ജീവചരിത്രം

    പ്രശസ്ത  ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് അമിതാഭ് ബച്ചൻ. ഹിന്ദി കവിയായിരുന്ന ഡോ ഹരിവംശ്റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബർ 11-ന് ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു. അമ്മ തേജി ബച്ചൻ പഞ്ചാബിൽ നിന്നുള്ള സിഖു വംശജയും അച്ഛൻ ഉത്തർപ്രദേശിൽ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു. 

    നൈനിത്താൾ ഷെയർവുഡ് കോളേജിലും ഡൽഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി. 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രം വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു.

     'രേഷ്മ ഓർ ഷേറ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായത്. 1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ ബി സി എൽ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. നിരവധി ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള 'ബിഗ്ബി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചൻ ബി ബി സിയുടെ വോട്ടെടുപ്പിൽ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

    സിനിമ, ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചൻ സജീവസാന്നിധ്യമാണ്. ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X