ആനന്ദ് മധുസൂദനൻ ജീവചരിത്രം

    പ്രശസ്ത സംഗീത സംവിധായകനാണ് ആനന്ദ് മധുസൂദനന്‍. 1988 മെയ് മാസം 30ന് കെ മധുസൂധനന്റെയും വിജയത്തിന്റെയും മകനായി ജനനം. കോഴിക്കോട് പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നിന്നും പത്താം തരവും പത്തിരിപ്പാറ ഹയര്‍സെക്കന്ററി സ്‌ക്കുളില്‍ നിന്നും പ്ലസ് ടുവും പാസായി. പന്ത്രണ്ടാം വയസ്സില്‍ സക്കൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഗന്ധര്‍വാസ് എന്ന ബാന്‍ഡിനു രൂപം നല്‍കി. അതിലെ പൂവായ് നീ.. എന്നു തുടങ്ങുന്ന ഗാനം ഇന്റര്‍നാഷണല്‍ മ്യൂസിക് ഇന്റര്‍ഗ്രേഷന്‍ അവാര്‍ഡിലെ ബെസ്റ്റ് പോപ്പ് ഫോക്ക് കാറ്റഗറിയിലെ അവസാന അഞ്ചു നോമിനേഷനുകളിലേക്ക് തിരഞ്ഞെടുക്കപെട്ടിരുന്നു. എസ്.എ.ഇ കോളോജ് ചെന്നൈയില്‍ നിന്നും സൗണ്ട് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ധേഹം പിന്നീട് റെഡ് എഫ് എമ്മില്‍ സൗണ്ട് എഞ്ചിനീയറായി ജോലി ചെയ്തു. ചെന്നൈയില്‍ നിന്നും തിരികെ വന്ന ശേഷം ഗന്ധര്‍വ്വ എന്ന ബാന്‍ഡ് ബാന്‍ഡ് തുടങ്ങി. പിന്നീട് ഈ ബാന്‍ഡ് വേര്‍പിരിഞ്ഞ് ഇടയ്ക്കുള്ള സംഗീത കൂട്ടായ്മകളിലേക്ക് മാത്രം ഒതുങ്ങിയിരുന്നു. ഈ സമയത്താണ് രഞ്ജിത്ത് ശങ്കര്‍ മെയ് ഫഌവര്‍ എന്ന ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നതും അതിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ ആനന്ദിനെ വിളിക്കുന്നതും. എന്നാല്‍ ആ ചിത്രം ഇടയ്ക്ക് വച്ച് നിന്നുപോയി. പിന്നീട് രഞ്ജിത്ത് ശങ്കറിന്റെ തന്നെ മോളി ആന്റി റോക്ക്‌സ് എന്ന ചിത്രത്തിലെത്തുന്നത്. മോളി ആന്റി റോക്ക്‌സിനുശേഷം വീപ്പിങ്ങ് ബോയ്,മത്തായി കുഴപ്പക്കാരനല്ല,ദേശീയ പുരസ്‌ക്കാരം നേടിയ മലേറ്റം എന്നീ ചിത്രങ്ങള്‍ക്ക് അദ്ധേഹം സംഗീതം നല്‍കി. സംഗീത സംവിധാനത്തിനു പുറമെ ചില ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X