Celebs»Ansar khan»Biography

    അന്‍സാര്‍ ഖാന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അന്‍സര്‍ ഖാന്‍. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ 'കൃത്യം ദി മിഷന്‍' 2008ല്‍ പ്രദര്‍ശനത്തിനെത്തിയ 'തലപ്പാവ്' എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'നാടോടി മന്നന്‍' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ബിജുമേനാന്‍, ഇന്ദ്രജിത്ത് എന്നിവര്‍  പ്രധാന കഥാപാത്രങ്ങളായി എത്തിയ ലക്ഷ്യം ആണ് ആദ്യ സംവിധാനചിത്രം.  ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പീരുമേട്ടിലെ സബ്ജയിലില്‍ നിന്ന് രണ്ടു തടവുപുള്ളികളുമായി പോവുന്ന പോലീസ് വാഹനം കുട്ടിക്കാനത്തുവെച്ച് കൊക്കയിലേക്ക് മറിയുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

    മുസ്തഫ,ബിമല്‍ എന്നീ തടവുപുള്ളികളായി ഇന്ദ്രജിത്തും, ബിജുമേനോനും എത്തുന്നു. പരസ്പരം ബന്ധിക്കപെട്ടിരിക്കുന്ന  കൈവിലങ്ങില്‍ നിന്നും കാട്ടില്‍ പിന്തുടരുന്ന പോലീസില്‍നിന്നും രക്ഷപെടുവാനും വേണ്ടി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ നായിക. ജെ.ടി ഫിലിംസ് അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ജോയ് തോമസ് ശക്തി കുളങ്കര, റ്റെജി മണലേല്‍, ജിത്തു ജോസഫ് എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X