അനുപമ പരമേശ്വരൻ
Born on 20 Feb 1996 (Age 24)
അനുപമ പരമേശ്വരൻ ജീവചരിത്രം
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍-സുനിത എന്നിവരാണ് മാതാപിതാക്കള്‍. ഡോണ്‍ ബോസ്‌ക്കോ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട, നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട,കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
ബന്ധപ്പെട്ട വാര്‍ത്ത