എ ആര്‍ ബിനുരാജ്
എ ആര്‍ ബിനുരാജ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് എ ആര്‍ ബിനുരാജ്. സംവിധായകന്‍ ഷാജി കൈലാസിന്റെ അസോസിയേറ്റായിരുന്നു. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ പുതിയമുഖം, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ലോകാ സമസ്താ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ നിത്യഹരിത നായകന്‍ ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ജന്മദിനത്തിന്റെ അന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, സാജു നാവോദയ, ബിജുകുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനു തച്ചേട്ട്, ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.