അറ്റ്ലസ് രാമചന്ദ്രന്‍ ജീവചരിത്രം

    പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവുമാണ് അറ്റ്ലസ് രാമചന്ദ്രൻ. പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതനായ രുഗ്മിണിയമ്മയുടെയും മകനായി 1941 ജൂലൈ 3ന് ജനനം. 

    1970 ലാണ് കുവൈത്തില്‍ അറ്റ്‌ലസ് എന്ന  സ്ഥാപനം ആരംഭിക്കുന്നത്. ലോകത്ത് മൊത്തം 50 ലധികം ഷോറൂമുകള്‍ ഇദ്ദേഹത്തിനുണ്ട്. പിന്നീട് അറ്റ്‌ലസ് ഗ്രൂപ്പ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നു. ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്‌റ്റേറ്റ്, സ്റ്റുഡിയോ, പരസ്യ കമ്പനി, ഫോട്ടോഗ്രാഫി എന്നിങ്ങനെ മേഖലകള്‍ വര്‍ധിപ്പിച്ചു. 

    ഇക്കാലയളവിലാണ്  അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്. വ്യത്യസ്തമായ സംസാര രീതിയാണ് ജനങ്ങള്‍ക്കിടയില്‍ ഇദ്ധേഹത്തെ  വേറിട്ട കഥാപാത്രമാക്കിയത്. അനന്തഭൈരവി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍ ,എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.  

    മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും നിര്‍മ്മാതാവും വിതരണക്കാരനുമാണ്. വൈശാലി, സുകൃതം, ധനം, വാസതുഹാര, കൗരവര്‍, ചാകോരം, ഇന്നലെ, വെങ്കലം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഹോളിഡേ എന്ന ചിത്രം സംവിധാനം ചെയ്തു. ബിസിനസ്സ് രംഗത്തുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ മൂന്നുവര്‍ഷത്തോളം ജയിലിലായിരുന്നു. 2022 ഒക്ടോബര്‍ 3ന് അന്തരിച്ചു.





     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X