Celebs»Baburaj»Biography

    ബാബുരാജ് ജീവചരിത്രം

    മലയാള ചലച്ചിത്ര രംഗത്തെ ഒരു സഹ നടനാണ്‌ ബാബുരാജ്. പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് 7 വർഷം അഭിഭാഷകനായി ജോലി ചെയ്തിരുന്നു. 

    ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993-ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചു. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ 'സോൾട്ട് ആന്റ് പെപ്പർ' എന്ന സിനിമയിൽ ബാബുരാജ് അവതരിപ്പിച്ച വേഷം പ്രേക്ഷക പ്രീതി നേടി. 

    2009-ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം ഒരു സംവിധായകന്റെ കുപ്പായം അണിഞ്ഞു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ 'മനുഷ്യമൃഗം' എന്ന ചിത്രവും ബാബുരാജ് സംവിധാനം ചെയ്തു. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഭാര്യ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X