Celebs»Bala Bhaskar»Biography

    ബാല ഭാസ്കര്‍ ജീവചരിത്രം

    കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമാണ് ബാലഭാസ്കർ.  മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

    മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. മംഗല്യപല്ലക്ക്, പാഞ്ചജന്യം,മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.നിനക്കായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്,ആദ്യമായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്,നീയറിയാൻ,മിഴിയിലാരോ, തകധിമിധാ,ഹലോ,നാട്ടിലെ താരം - മനോരമ മ്യൂസിക് എന്നീ ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്.  

    2018 സെപ്റ്റംബർ 25-ന് പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ലോകത്തോട് വിടപറഞ്ഞു. ലക്ഷ്മിയാണ് ഭാര്യ. പരേതയായ തേജസ്വിനിയാണ് മകൾ. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിൽ തന്നെയായിരുന്നു മകളുടെയും മരണം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X