Celebs»Bharathan»Biography

    ഭരതൻ ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് ഭരതന്‍. 1946 നവംബര്‍ 14ന് ജനനം.തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ആണ് ജന്മസ്ഥലം.നിരവധി ചലച്ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതന്‍.സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും ഡിപ്ലോമ നേടിയിരുന്നു.കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് വരുന്നത്.  വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവര്‍ത്തിച്ചത്.പിന്നീട് ചില സിനിമകളിലും കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ചു.

    1974ല്‍ പത്മരാജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. അതിനുശേഷം സ്വതന്ത്രസംവിധായകനായി.ആ വര്‍ഷത്തെ ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള  ദേശീയപുരസ്‌കാരം പ്രയാണത്തിനായിരുന്നു.ഭരതന്‍ എന്ന സംവിധായകന്റെ ചലച്ചിത്രജീവിതത്തിന്റൈ മികച്ച തുടക്കമായിരുന്നു അത്. 

    ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമായിരുന്നു.പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനപെട്ടതാണ്  രതിനിര്‍വ്വേദം, തകര എന്നിവ.  തകര ഭരതന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍പെട്ടവയാണ്.കൗമാര ലൈംഗിക സ്വപ്‌നങ്ങളെയായിരുന്നു രതിനിര്‍വ്വേദം എന്ന സിനിമയിലൂടെ ഭരതന്‍  അവതരിപ്പിച്ചത്. കൗമാര പ്രായത്തിലുള്ള പപ്പു എന്ന കുട്ടി തന്നെക്കാള്‍ പ്രായം ചെന്ന രതി എന്ന അയല്‍ക്കാരിയുമായി പ്രണയത്തിലാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയും മികച്ച രീതിയില്‍  അവതരിപ്പിച്ചു. തകരയില്‍ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെയാണ് അവതരിപ്പിച്ചത്.  

    എണ്‍പതുകളുടെ തുടക്കത്തില്‍ ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന എന്നീ  ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വാണിജ്യപരമായി മികച്ച ചിത്രങ്ങളായിരുന്നു ഇവ.ഭരതന്‍ എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്നതാണ് വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റര്‍പീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. ഒരു ദാസിയുടെ മകളായ വൈശാലിയെ വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ ആകര്‍ഷിച്ച് ലോമപാദരാജ്യത്തില്‍ എത്തിച്ച് കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി കൊണ്ടവരുന്നതാണ് കഥ. 
     
    ഭരതന്‍എം.ടി. കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ചിത്രമാണ് താഴ്‌വാരം. രണ്ട് പഴയകാല സുഹൃത്തുക്കള്‍ക്കിടയിലെ പ്രതികാരമാണ് കഥ.ശിവാജി ഗണേശന്‍ കമലഹാസന്‍ എന്നിവര്‍ അച്ഛന്‍മകന്‍ ജോഡിയായി അഭിനയിച്ച തവര്‍മകന്‍ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയപുരസ്‌കാരങ്ങളും നേടി.ചലച്ചിത്രസംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിച്ചിട്ടുണ്ട്.തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.അസുഖത്തെതുടര്‍ന്ന് 1998 ജൂലൈ 30നു അന്തരിച്ചു. ചലചിത്രതാരം കെപിഎസി ലളിതയാണ് ഭാര്യ.മകന്‍ സിദ്ധാര്‍ഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X