ഭീമൻ രഘു ജീവചരിത്രം

  അനശ്വര നടൻ ജയന്റെ ആകസ്മിക മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന കെ പി ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനായി 1953 ഒക്ടോബർ 6-നാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം വിമാനത്താവളത്തിൽ എസ് ഐ ആയി ജോലി ചെയ്യവേ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലാവുകയും അദ്ദേഹത്തിൻറെ നിർബന്ധപ്രകാരം 'പിന്നെയും പൂക്കുന്ന കാലം' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. പിന്നീട് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായി. പ്രമുഖ നടന്മാർ നായകവേഷം ചെയ്ത മിക്ക ചിത്രങ്ങളിലെയും വില്ലൻ റോളുകൾ രഘുവിനെ തേടിയെത്തി. അടുത്തകാലത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുറമേ ഹാസ്യവേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു തുടങ്ങി. രാജമാണിക്യം എന്ന ചിത്രത്തിലെ നായകന്റെ സഹായിയായ 'ക്വിന്റൽ വർക്കി' എന്ന ഹാസ്യകഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലെ മുഴുനീള തമാശവേഷം ഹാസ്യനടനെന്ന നിലയിൽ മറ്റൊരു വഴിത്തിരിവായിരുന്നു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X