X
ഹോം » താരങ്ങള്‍ » ഭൂമിക ചൗള » ജീവചരിത്രം
ഭൂമിക ചൗള
Actress

ഭൂമിക ചൗള ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത നടിയാണ് ഭൂമിക ചൗള.1978 ആഗസ്ത് 21ന് ന്യൂഡല്‍ഹിയില്‍ ജനിച്ചു.രചന എന്നാണ് യഥാര്‍ത്ഥ പേര്. ഗുഡിയ എന്ന പേരിലും അറിയപെടുന്നു.സ്‌ക്കൂള്‍ കാലഘട്ടവും ഡല്‍ഹിയില്‍തന്നെയായിരുന്നു.1997ല്‍ മുംബൈയിലേക്ക് മാറി.അതിനു ശേഷമാണ് ചലച്ചിത്രരംഗേക്ക് കടന്നുവരുന്നത്.200ത്തില്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം യുവക്കൂട് ആണ് അഭിനയിച്ച ആദ്യത്തെ ചിത്രം.2001ല്‍ ബദ്രി എന്ന തമിഴ് ചിത്രത്തില്‍ അഭനയിച്ചു. അതേ വര്‍ഷം തന്നെ കുശി, സ്‌നേഹമെന്റെ ഇടേര എന്നീ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു. 2002ല്‍ റോജാ കൂട്ടം എന്ന തമിഴ് ചിത്രത്തിലും, വാസു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. 2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തില്‍ അഭിനിയിച്ചു. 2016ല്‍ എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ജയന്തി ഗുപ്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തില്‍  അഭിനയിച്ചു. 2013ല്‍  രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി എന്ന ചിത്രത്തില്‍ അഭിനനയിച്ചു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+