25 Jun, 1945 |
Actress/Actor
തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് ശാരദ. ആന്ധ്രപ്രദേശാണ് സ്വദേശം.സരസ്വതി ദേവി എന്നാണ് യാഥാര്‍ത്ഥ പേര്. വെങ്കടേശ്വര്‍ റാവു, സച്യാവതി ദേവി എന്നിവരാണ് മാതാപിതാക്കള്‍.ഒരു തെലുഗു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശാരദയെ മദ്രാസിലുള്ള മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി അയച്ചു. ആറാം വയസ്സില്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. ആദ്യ ചിത്രം തെലുഗു ചിത്രമായ കന്യ സുല്‍ക്കം ആണ്. 1959ലാണ് സരസ്വതി എന്ന പേരുമാറ്റി ശാരദ എന്നാക്കിയത്. സരസ്വതി എന്ന പേരില്‍ അന്ന് ചില നടികള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്. 1961ല്‍ മലയാളചലച്ചിത്രമായ ഇണപ്രാവുകള്‍ എന്ന ചിത്രത്തിലഭിനയിച്ചു. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകള്‍ എന്നിവ ശാരദയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാരദ കൂടുതലും മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എ. വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1968ല്‍ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ആദ്യമായി ലഭിച്ചത്. തുടര്‍ന്ന് 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1977ല്‍ തെലുഗു ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരത്തിന് ശാരദ അര്‍ഹയായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് ശാരദ. തെലുഗു നായക നടനായ ചലത്തേയാണ് വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ വിവാഹ മോചനം നേടി. ശാരദ സ്വന്തമായി ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാരദ ഉണ്ടായിരുന്നു. തെലുഗുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയില്‍ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജയരാജ് | 25 Nov 2011 | |
| കമൽ | 24 Jul 2005 | |
| അക്കു അക്ബർ | 13 Mar 2002 | |
| ഭരതൻ | 02 Mar 1987 |
| പേര് | ശാരദ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 25 Jun 1945 |
| പ്രായം | 81 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശാരദ ആസ്തി |
|
| ആസ്തി | |
The age of ശാരദ in the 2026 was 81.
The DOB for ശാരദ was 25 Jun 1945.
The most recent movies for ശാരദ is നായിക.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.