»   » മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് സത്യന്റെയും നസീറിന്റെയും നായികയായ നടി!!

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് സത്യന്റെയും നസീറിന്റെയും നായികയായ നടി!!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമില്ല. അന്യഭാഷക്കാരായ നടിമാരില്‍ പലരും മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന് നടിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുന്നു.

മറ്റാരുമല്ല, നസീറിന്റെയും സത്യന്റെയും നായികയായി അഭിനയിച്ച നടി ശാരദയാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞത്. പഴയക്കാല സൂപ്പര്‍സ്റ്റാറുടെ നായികയായി അഭിനയിച്ചു, പുതിയ പിള്ളേര്‍ക്കൊപ്പവും അഭിനയിച്ചു പക്ഷേ ഇതുവരെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

സിനിമയിലേക്ക്

കന്യം സുല്‍ക്കം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശാരദ സിനിമയില്‍ എത്തിയത്. 1961ല്‍ മലയാള ചിത്രമായ ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ശകുന്തള, മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകള്‍ എന്നിവ ശാരദയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ഒടുവില്‍ അഭിനയിച്ചത്

2013ല്‍ പുറത്തിറങ്ങിയ സുകുമരുഡു എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. നാടക രംഗത്ത് നിന്നുമാണ് നടി സിനിമയില്‍ എത്തിയത്. ആന്ധ്ര പ്രദേശിലെ തെനായിലാണ് നടി ജനിച്ചത്.

മുന്തിരിവള്ളികളുടെ തിളക്കത്തില്‍

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്.

പുലിമുരുകന്‍ വമ്പന്‍

അതേ സമയം 2016ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മലയാള സിനിമയില്‍ ആദ്യമായി നൂറ് കോടി വിജയം നേടിയ ചിത്രമെന്ന റെക്കോര്‍ഡാണിപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയത്.

English summary
Sharada about actor Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam