24 Jun, 1928 | Palakkad
Singer/Music Director
പ്രശസ്തനായ സംഗീതസംവിധായകനാണ് എം.എസ്. വിശ്വനാഥന്‍.1928 ജൂണ്‍ 24ന് പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍നാരായണിക്കുട്ടി, നാണിക്കുട്ടി ദമ്പതികളുടെ മകനായി ജനനം.മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ എന്നാണ് യഥാര്‍ത്ഥപേര്. നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ സുബ്രഹ്മണ്യന്‍ മരണമടഞ്ഞു.ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ മുത്തച്ഛന്‍ വിശ്വനാഥനെ രക്ഷിച്ചു.പിന്നീട് തിരുച്ചിറപ്പള്ളിയിലും കണ്ണൂരിലുമായി അദ്ദേഹം വളര്‍ന്നു. ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നു. അക്കാലയളവില്‍ കണ്ണൂരിലെ നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തി.പിന്നീട് 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നു.അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന ടി.കെ. രാമമൂര്‍ത്തിയ്‌ക്കൊപ്പം വിശ്വനാഥന്‍രാമമൂര്‍ത്തി എന്ന പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണദാസനാണ് ഇവരുടെ ഗാനങ്ങള്‍ അധികവും എഴുതിയത്.എന്നാല്‍ 1965ല്‍ ആ കൂട്ടുകെട്ട് പിരിഞ്ഞു.പിന്നീട് സ്വതന്ത്രസംവിധായകനായി ഒരുപാട് ചിത്രങ്ങള്‍ക്ക് എം.എസ്.വി. ഈണം പകര്‍ന്നു. അക്കാലയളവില്‍ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങള്‍ ചെയ്തു. സിനിമാലോകത്തേക്ക് ഒട്ടേറെ പുതുമുഖപ്രതിഭകളെ അദ്ധേഹം പരിചയപെടുത്തി. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. 2015 ജൂലൈ 14ന് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രതാപ് കെ പോത്തൻ | 13 Sep 1997 | |
| ടി ഹരിഹരന്‍ | 31 Aug 1990 | |
| ഐ വി ശശി | 24 Mar 1984 | |
| പി എൻ സുന്ദരം | 1981 |
| പേര് | എം എസ് വിശ്വനാഥൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 24 Jun 1928 |
| പ്രായം | 98 |
| ജനിച്ച സ്ഥലം | Palakkad |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എം എസ് വിശ്വനാഥൻ ആസ്തി |
|
| ആസ്തി | |
The age of എം എസ് വിശ്വനാഥൻ in the 2026 was 98.
The എം എസ് വിശ്വനാഥൻ's was born in Palakkad.
The DOB for എം എസ് വിശ്വനാഥൻ was 24 Jun 1928.
The most recent movies for എം എസ് വിശ്വനാഥൻ is ഒരു യാത്രാമൊഴി.
Madhuri Dixit appeared on a TV show in 1984 before becoming an actor. and The actress began learning dance at the age of 3..
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.