എം എസ് വിശ്വനാഥൻ ജീവചരിത്രം

  പ്രശസ്തനായ സംഗീതസംവിധായകനാണ് എം.എസ്. വിശ്വനാഥന്‍.1928 ജൂണ്‍ 24ന് പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍നാരായണിക്കുട്ടി, നാണിക്കുട്ടി ദമ്പതികളുടെ മകനായി ജനനം.മനയങ്കത്ത് സുബ്രഹ്മണ്യന്‍ വിശ്വനാഥന്‍ എന്നാണ് യഥാര്‍ത്ഥപേര്. നാലുവയസ്സുള്ളപ്പോള്‍ അച്ഛന്‍ സുബ്രഹ്മണ്യന്‍ മരണമടഞ്ഞു.ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ മുത്തച്ഛന്‍ വിശ്വനാഥനെ രക്ഷിച്ചു.പിന്നീട് തിരുച്ചിറപ്പള്ളിയിലും കണ്ണൂരിലുമായി അദ്ദേഹം വളര്‍ന്നു. ചെറുപ്പകാലത്ത് സിനിമാശാലയില്‍ ഭക്ഷണം വിറ്റു നടന്നു.
   
  അക്കാലയളവില്‍ കണ്ണൂരിലെ നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തി.പിന്നീട്  1952ല്‍ പണം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നു.അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നും അറിയപ്പെടുന്നു.

  ഇതു കൂടാതെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന ടി.കെ. രാമമൂര്‍ത്തിയ്‌ക്കൊപ്പം വിശ്വനാഥന്‍രാമമൂര്‍ത്തി എന്ന പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണദാസനാണ് ഇവരുടെ ഗാനങ്ങള്‍ അധികവും എഴുതിയത്.എന്നാല്‍ 1965ല്‍ ആ കൂട്ടുകെട്ട് പിരിഞ്ഞു.പിന്നീട് സ്വതന്ത്രസംവിധായകനായി ഒരുപാട് ചിത്രങ്ങള്‍ക്ക് എം.എസ്.വി. ഈണം പകര്‍ന്നു.
   
  അക്കാലയളവില്‍ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങള്‍ ചെയ്തു. സിനിമാലോകത്തേക്ക് ഒട്ടേറെ പുതുമുഖപ്രതിഭകളെ അദ്ധേഹം പരിചയപെടുത്തി. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. 2015 ജൂലൈ 14ന് അന്തരിച്ചു. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X