Celebs»Dileep»Biography

    ദിലീപ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ്‌ ദിലീപ്. ഗോപാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന്  ബി എ എക്കണോമിക്‌സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. 

    വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. മാനത്തെ കൊട്ടാരം (1994) മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി.കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2013 ല്‍ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്തും അരങ്ങേറ്റം കുറിച്ചു.

    മിമിക്രി കലാകാരനായിരിക്കെ അമ്മാവന്റെ മകളെ വിവാഹം ചെയ്തു. പിന്നീട് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെ  വിവാഹം ചെയ്തു. എന്നാല്‍ പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും  വേര്‍പിരിഞ്ഞു. നിയമപരമായി ബന്ധം വേര്‍പെടുത്തിയ ദിലീപ്  2016 നവംബര്‍ 25ന് ചലച്ചിത്രതാരം കാവ്യാമാധവനെ വിവാഹം ചെയ്തു. 

    2017 ഫെബ്രുവരി 17ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവില്‍ ഒക്ടോബര്‍ 3ന് ഹൈക്കോടതിയില്‍ നിന്ന്  ജാമ്യം ലഭിച്ചു.ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന സിനിമ നിര്‍മ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരന്‍ അനൂപാണ് നിര്‍മ്മാണ കമ്പനിയുടെ സാരഥി.നാലു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇവയില്‍ ട്വന്റി 20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. 

    പുരസ്‌ക്കാരങ്ങള്‍

    കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - കുഞ്ഞിക്കൂനൻ - 2002
    മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാർഡ് - 2002
    കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - ചാന്ത്‌പൊട്ട് - 2005
    കേരള സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം - വെള്ളരിപ്രാവിന്റെ ചങ്ങാതി - 2011

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X