ജോര്‍ജ്ജ് കിത്തു ജീവചരിത്രം

  മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ജോര്‍ജ്ജ് കിത്തു.1973ല്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തില്‍ ഒന്നാം റാങ്കോടെ പാസായി.മികച്ച വിദ്യാര്‍തഥിക്കുള്ള എന്‍ഡോവ്‌മെന്റ് അടക്കം നേടിയാണ് സംവിധാനം പഠിച്ചിറങ്ങിയത്.സംവിധായകന്‍ അജയന്‍,നടന്‍ രവീന്ദ്രന്‍,മണിയന്‍ പിള്ള രാജു തുടങ്ങിയവരൊക്കെ പഠനകാലത്ത് സുഹൃത്തുക്കളായിരുന്നു.പ്രശസ്ത സംവിധായകന്‍ ഭരതന്റെ അസോസിയേറ്റായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.
   
  ആരവം,തകര,ചാമരം,ലോറി,മര്‍മ്മരം,ഓര്‍മ്മക്കായി,സന്ധ്യ മയങ്ങും നേരം,ഈണം,കാറ്റത്തെ കിളിക്കൂട്,മാളൂട്ടി,അമരം,കേളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ 
  ഭരതന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രതാപ് പോത്തന്റെ ഋതുഭേതം,ഡെയ്‌സി,കെ എസ് സേതുമാധവന്റെ ആരോരുമറിയാതെ,ഭരത് ഗോപിയുടെ ഉത്സവപിറ്റേന്ന് തുടങ്ങിയ സിനിമകളിലും അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  1992ല്‍ പുറത്തിറങ്ങിയ ആധാരം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ജോര്‍ജ്ജിനായിരുന്നു.ഈ ചിത്രത്തിനുശേഷം 1993ല്‍ ജോണ്‍ പോളിന്റെ തിരക്കഥയില്‍ സമാഗമം എന്ന ചിത്രം സംവിധാനം ചെയ്തു.ശ്രീരാഗം,ഇന്ദ്രീയം,സൂര്യകിരീടം,ആകസ്മികം എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X