ഗിരീഷ് മനോ ജീവചരിത്രം

  പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഗിരീഷ്. പാലക്കാട്  വിക്ടോറിയ കോളേജ്, ചിറ്റൂര്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.പിന്നീട് ഹൈദരബാദില്‍ ആനിമേഷന്‍ പഠനത്തിനു ചേര്‍ന്നു. ആറുമാസത്തോളം അവിടെതന്നെ ജോലി ചെയ്തു.അതിനുശേഷം സി ഡിറ്റില്‍ ജോലിക്ക് ചേര്‍ന്നു. അക്കാലത്താണ് സംവിധായകന്‍ ശ്യാമപ്രസാദിനെ പരിചയപെടുന്നത്. അങ്ങനെ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായി ഉള്ളുരുക്കം എന്ന എന്‍ പി മുഹമ്മദ് കഥയുടെ ഷോര്‍ട്ട് ഫിലിമില്‍ പ്രവര്‍ത്തിച്ചു. 

  അതിനുശേഷം ശ്യാമപ്രസാദിന്റെ തന്നെ അരികെ, ഒരേ കടല്‍, ഋതു, എന്നീ ചിത്രങ്ങളില്‍  അസോസിയേറ്റായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ലാല്‍ ജോസ് ചിത്രങ്ങളായ ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി. ഇതിനിടയില്‍ നിരവധി പരസ്യ ചിത്രങ്ങളും, ഡോക്യമെന്ററികളും സ്വന്തമായി സംവിധാനം ചെയ്തു. 
   
  2013ല്‍ 'നീ കൊ ഞാ ച' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്  സ്വതന്ത്രസംവിധായകനായി.മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ പേരുകളില്‍ ഒന്നായിരുന്നു ചിത്രത്തിന്റേത്.സണ്ണി വെയ്ന്‍, പ്രവീണ്‍ അനഡില്‍, സാഞ്ജു ശിവറാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഈ ചിത്രത്തിനുശേഷം 2017ല്‍ നീരജ് മാധവ്, ബിജു മേനോന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ലവകുശ' എന്ന ചിത്രം സംവിധാനം ചെയ്യ്തു.നീരജ് മാധവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ ഇളംകുളം, ഗിരീഷ് വൈക്കം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  2018ല്‍ ഉണ്ണി ആറിന്റെ തിരക്കഥയില്‍ 'പ്രതി പൂവന്‍കോഴി' എന്ന ചിത്രം സംവിധാനം ചെയ്തു. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കോട്ടയത്തെ ഒരു ഗ്രാമത്തിന്റെ  പശ്ചാത്തലത്തില്‍ സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രമാണിത്.ടേക്ക് ഓഫ് , ചാര്‍ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ഷെബിന്‍ ബെക്കര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X