ഐസക് തോമസ് കൊട്ടുകാപ്പള്ളി
Born on
ഐസക് തോമസ് കൊട്ടുകാപ്പള്ളി ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളി. കോട്ടയം ജില്ലയിലെ പാല ആണ് സ്വദേശം. ചലച്ചിത്ര സംവിധാനത്തിലും തിരക്കഥാരചനയിലും പൂനെെ
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടി. സംഗീതത്തില്‍ ലണ്ടന്‍ ട്രിനിറ്റ് കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ആദാമിന്റെ മകന്‍ അബു,സഞ്ചാരം,കേരള കഫേ തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. 2010ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. 204ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.