Celebs»Jayam Ravi»Biography

    ജയം രവി ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ജയം രവി. യഥാര്‍ത്ഥ പേര് രവി മോഹന്‍. 1980 സെപ്തംബര്‍ 10ന് ജനിച്ചു. 1993ല്‍  ആദ്യമായി തെലുങ്കു ചിത്രത്തില്‍ അഭിനയിച്ചു. 2003ല്‍  ജയം എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. 2004ല്‍  എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2005ല്‍  ദാസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2006ല്‍  ഇദയ തിരുടന്‍, ഉനക്കും എനക്കും, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007ല്‍ ദീപാവലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2008ല്‍ വെള്ളി തിരെയ്, സന്തോഷ് സുബ്രമണ്യം, ദാം ദൂം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കെയും കാതല്‍, സകലകലാ വല്ലഭവന്‍, തനി ഒരുവന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. തനി ഒരുവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X