Celebs»Jayan Cherthala»Biography

    ജയന്‍ ചേര്‍ത്തല ജീവചരിത്രം

    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ജയന്‍ ചേര്‍ത്തല.ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണംചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷൻ പ്രേക്ഷകരുടെയിടയിൽ മികച്ച അഭിപ്രായംനേടി.2001ൽ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം. എന്നാൽ 2005ൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം ആണ് ഒരു അഭിനേതാവെന്നനിലയിൽ ജയന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.
     
    ദൂരദർശനു വേണ്ടി ഉല്ലാസ് സുകുമാർ സംവിധാനം ചെയ്ത 'വലയത്തി'ലൂടെയാണ്[1] സീരിയൽ രംഗത്തേക്കു ജയൻ ചുവടു വച്ചത്.തുടർന്ന് ഡിക്ടറ്റീവ് ആനന്ദ്, സ്വപ്നം, അമ്മ മനസ്സ്, മേഘം, ഓമനത്തിങ്കൾപക്ഷി തുടങ്ങി വിവിധ സീരിയലുകളിൽ തിരക്കായി.സതീഷ് ശങ്കർ സംവിധാനം ചെയ്ത 'എന്റെ മാനസപുത്രി'യിലെ തോബിയാസ് എന്ന വില്ലൻ കഥാപാത്രം ജയനിലെ അഭിനയശേഷി പുറത്തുകൊണ്ടുവന്നു.ആജാനുബാഹുവായ ജയന്റെ 'തോബിയാസ്' മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞാടി.
     
    നിരവധി മലയാളചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയൻ മാന്ത്രികൻ എന്ന ചിത്രത്തിലൂടെ ഹാസ്യ കഥാപാത്രമായും വെള്ളിത്തിരയിലെത്തി.അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ ജയൻ നൂറിലധികം ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്2008ൽ ദുബായിൽ ഏർപ്പെടുത്തിയ അമ്മ അവാർഡ്, അതേവർഷം തന്നെ ഏഷ്യാനെറ്റ് അവാർഡ്, 2009ലെ അടൂർഭാസി അവാർഡ്, ക്രിട്ടിക്സ് അവാർഡ്, മികച്ച സഹനടനുള്ള അവാർഡ് എന്നീ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X