X
ജയന്‍ കെ ചെറിയാന്‍
Director

ജയന്‍ കെ ചെറിയാന്‍ ജീവചരിത്രം

ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകന്‍, കവി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജയന്‍ കെ ചെറിയാന്‍. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാണ് സ്വദേശം.മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ബിഎ ഇക്കണോമിക്‌സ് പഠിക്കുന്ന വേളയില്‍ 1988ല്‍ കുടുംബസമേതം അമേരിക്കയിലേക്കു മാറി.അവിടെ അവിടെ ഹണ്ടര്‍ കോളേജില്‍ നിന്നും ഫിലിം ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിങ്ങില്‍ ബിരുദവും സിറ്റി കോളേജ് ഓഫ് ന്യയോര്‍ക്കില്‍ നിന്ന് റെറ്റിങ്ങ് ഡയറക്ടിങ്ങ് ആന്‍ഡ് സിനിമോട്ടോഗ്രാഫ് എംഎഫ്എയും വിജയിച്ചു.പഠനകാലത്ത് നിരവധി പരീക്ഷണ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.അക്കാലയളവില്‍ കവിതകളും രചിച്ചിരുന്നു.1996ല്‍ ആദ്യ സമാഹാരമായ ആയോധനത്തിന്റെ അച്ചുതണ്ട് പ്രസിദ്ധീകരിച്ചു.അയനം വചന രേഖയില്‍ എന്ന കവിതാസമാഹാരത്തിന് 2003ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്.പച്ചയ്ക്ക്,പോളിമോര്‍ഫിസം എന്നിവയാണ് മറ്റു കവിതകള്‍.

പിന്നീട് 2006ല്‍ ആദ്യ ഡോക്യുമെന്ററിയായ താണ്ഡവ ദ ഡാന്‍സ് ഓഫ് ഡിസ്സൊലൂന്‍ തയ്യാറാക്കി.2010ല്‍ സംവിധാനം ചെയ്ത ഷെയ്പ് ഓഫ് ദി ഷെയ്‌പ്ലെസ് എന്ന ഡോക്യുമെന്റി നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.ലവ് ഇന്‍ ദി ടൈം ഓഫ് ഫോര്‍ക്ലോസര്‍,ഹിഡന്‍ തിങ്ങ്‌സ്,സോള്‍ ഓഫ് സോളമന്‍,കാപ്ചറിങ്ങ് ദി സൈന്‍സ് ഓഫ് ഗോഡ്,ഹോളി മാസ്,ട്രീ ഓഫ് ലൈഫ്,സിമുലാക്ര ദ റിയാലിറ്റി ഓഫ് ദി ടുമുള്‍ട്ട്,ഗിഡ് എന്‍ട്രി എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ഡോക്യുമെന്ററികള്‍.

2012ല്‍ ആദ്യ ചിത്രമായ പപ്പിലിയോ ബുദ്ധ സംവിധാനം ചെയ്തു.പരിസ്ഥിതി പ്രവര്‍ത്തകനായ കല്ലേല്‍ പൊക്കുടന്‍, തമ്പി ആന്റണി,പത്മപ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിന തുടര്‍ന്ന് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചിത്രം ഗാന്ധിജിയെ അവഹേളിക്കുന്നു എന്ന കാരണത്താല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.ചിത്രത്തിന്റെ അവസാന ഭാഗത്ത് ഗാന്ധിജിയുടെ കോലം കത്തിക്കുന്നതുള്‍പെടെയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.ഇതേ തുടര്‍ന്ന് 26 സീനുകള്‍ ഒഴിവാക്കിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.ചിത്രത്തിന് 2012ലെ സംവിധാനത്തിനുള്ള കേരളസര്‍ക്കാരിന്റെ പ്രത്യേക ജൂറി പുര്‌സ്‌ക്കാരം ലഭിച്ചിരുന്നു.

ഈ ചിത്രത്തിനുശേഷം 2016ല്‍ കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു.2016ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിയമകുരുക്കുകളില്‍ പെട്ട് ചിത്രത്തിന്റെയും  പ്രദര്‍ശനാനുമതി നീണ്ടു പോയിരുന്നു.സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടികാട്ടി സെന്‍സസര്‍ബോര്‍ഡ് പലതവണ ചിത്രത്തിന്റെ റിലീസിങ്ങ്‌ തള്ളിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ്  ചിത്രത്തിന്  പ്രദര്‍ശനാനുമതി ലഭിച്ചത്‌.രണ്ട് വര്‍ഷവും രണ്ട് മാസവും നീണ്ട നിയമയുദ്ധത്തിന് ശേഷം ചില രാഷ്ട്രീയ ചിഹ്നങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്‌.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+