Celebs»Jibu Jacob»Biography

    ജിബു ജേക്കബ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍,ഛായാഗ്രാഹകന്‍, അസോസിയേറ്റ് ക്യാമറാമന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജിബു ജേക്കബ്. കമല്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ 'ആയൂഷ്‌കാലം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിത്രത്തില്‍ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ അസിസ്റ്റന്റായിട്ടാണ് പ്രവര്‍ത്തിച്ചത്. 2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി.

    പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ഏകദേശം ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. പ്രണയകാലം, സകുടുംബം ശ്യാമള, ഭാര്യ അത്ര പോരാ, തസ്‌കരവീരന്‍, റബേക്ക ഉതുപ്പ് കിഴക്കേമല എന്നിവ ഛായാഗ്രഹണം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2014ല്‍ പുറത്തിറങ്ങിയ 'വെള്ളിമൂങ്ങ'യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബിജു മേനോന്‍, അജു വര്‍ഗീസ്, സിദ്ധിഖ്, നിക്കി ഗല്‍റാണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

    ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രം ഭാവന മീഡിയവിഷന്റെ ബാനറില്‍ ശശിധരന്‍ ഉള്ളാട്ടിലാണ് നിര്‍മിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. വാണിജ്യപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ ചിത്രത്തിനുശേഷം 2017ല്‍ എം സിന്ധുരാജിന്റെ തിരക്കഥയില്‍ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രം സംവിധാനം ചെയ്തു.

    മോഹന്‍ലാല്‍, അനൂപ് മേനോന്‍, അലന്‍സിയര്‍, മീന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രണയോപനിഷത്ത് എന്ന വിജെ ജെയിംസിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരുക്കിയ ചിത്രം മികച്ചൊരു കുടുംബചിത്രമായിരുന്നു. കൂടാതെ 2018ല്‍ പുറത്തിറങ്ങിയ ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവുകൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X