Celebs»Job»Biography

    ജോബ്‌ ജീവചരിത്രം

    പ്രശസ്ത സംഗീതസംവിധായകനാണ് ജോബ്. വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929 ല്‍ ജനിച്ചു.ചെറുപ്പംമതലേ സംഗീതം അഭ്യസിച്ചിരുന്നു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര്‍ ശിവരാമന്‍നായര്‍ എന്നിവരായിരുന്നു  കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കന്മാര്‍. ജിതേന്ദ്ര പ്രതാപായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു.നാടകങ്ങള്‍ക്ക് സംഗീതം നല്‍കികൊണ്ടായിരുന്നു തുടക്കം. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയക്കുവെള്ളം എന്ന ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ച ജോബ് ഒരാള്‍ക്കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. 1965ല്‍ പ്രദര്‍ശനം തുടങ്ങിയ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ഏകദേശം ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X