Celebs»Johnson»Biography

    ജോൺസൺ ജീവചരിത്രം

    മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനാണ് ജോണ്‍സണ്‍. 1953 മാര്‍ച്ച് 26ന് തൃശൂരിലെ നെല്ലിക്കുന്നില്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നാണ് ബിരുദ്ധം കരസ്ഥമാക്കിയത്. കോളേജ് പഠന കാലത്ത് തന്നെ വയലിന്‍ അഭ്യസിച്ചിരുന്നു. 1968 ല്‍  വോയ്‌സ് ഓപ് തൃശൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. 

    ദേവരാജൻ മാസ്റ്ററുടെ സഹായത്താൽ 1974-ൽ ജോൺസൺ ചെന്നൈയിലെത്തി. 1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1981 ൽ ആന്റണി ഈസ്റ്റുമാൻറെ സംവിധാനത്തിൽ സിൽക്ക് സ്മിത നായികയായി അഭിനയിച്ച ഇണയെത്തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവഹിച്ചത്. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്. 

    പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പ്രാമുഖ്യം നേടി. 011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് 58-ആം വയസ്സിൽ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X