കൈലാസ് മേനോന്‍
Born on
കൈലാസ് മേനോന്‍ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് കൈലാസ് മോനോന്‍. സംഗീത സംവിധാനരംഗത്തു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ആദ്യ ഗാനവും പുറത്തിറങ്ങാന്‍ കൈലാസിനു ഒരുപാടു കാലം കാത്തിരിക്കേണ്ടി വന്നിരുന്നു.
സ്‌ക്കൂള്‍ പഠനകാലത്താണ് സംഗീത ലോകത്തേക്ക് കടന്നുവരുന്നത്.അക്കാലയളവില്‍ ആദ്യമായി ഒരു സംഗീത ആല്‍ബം ചെയ്തു. അതിനുശേഷം സംഗീതം പഠിക്കാനായി ചെന്നൈയിലേക്കു പോയി.
ചെന്നൈയിലെ പഠനത്തിനുശേഷം പരസ്യചിത്രങ്ങള്‍ ചെയ്തു.ഏകദേശം പത്തുവര്‍ഷത്തോളം ഈ രംഗത്തു ജോലി ചെയ്തു. അതിനിടയിലാണ് സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീടാണ് ടൊവീനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലേക്ക് വരുന്നത്. ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം ഇരുംകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്.