കാവാലം ശ്രീകുമാർ ജീവചരിത്രം

    മലയാളചലച്ചിത്രലോകത്തെ പ്രശസ്ത ഗായകനാണ് കാവാലം ശ്രീകുമാര്‍.പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാല നാരായണ പണിക്കരുടെയും  ജെ ശാരദാമണിയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ചു.അഞ്ചാമത്തെ വയസ്സില്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ തുടങ്ങി.ട്രിച്ചൂര്‍ വൈദ്യനാഥന്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, അമ്പലപ്പുഴ തുളസി എന്നിവരായിരുന്നു ഗുരുക്കന്മാര്‍. 

    കൂടാതെ ആകാശവാണിയില്‍ പ്രശസ്തനായ ശ്രീ ബി ശശികുമാറിന്റെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.തിരുവനന്തപുരം എം ജി കോളേജിലായിരുന്നു പഠനം.കലോത്സവങ്ങളില്‍ അഞ്ചു തവണ ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.  1985മുതല്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    2007ല്‍ വോളണ്ടറി റിട്ടയര്‍മെന്റ് നേടിയാണ് ആകാശവാണിയില്‍നിന്നും പിരിഞ്ഞത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ സംഗീത  പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ പ്രമുഖ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവു കൂടിയാണ്. ഭാര്യ ശ്രീമതി ലക്ഷ്മി, മക്കള്‍ കൃഷ്ണ് നാരായണന്‍, ഗൗരി ശ്രീകുമാര്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X