എം ബി പദ്മകുമാർ ജീവചരിത്രം

  നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് എം ബി പത്മകുമാര്‍. സിവില്‍ എഞ്ചിനനീയര്‍ ആണ്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ അശ്വാരുഡന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ആനചന്തം, രക്ഷകന്‍, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തില്‍ സുന്ദരന്‍, കേരളോത്സവം, കുട്ടിസ്രാങ്ക്, 72മോഡല്‍ തോംസണ്‍ വില്ല , ഒളിപ്പോര് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സംവിധായകരായ  ജയരാജ്, ഷാജി എന്‍ കരണ്‍, ലോഹിതദാസ് തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈലന്റ് കളേഴ്‌സ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 2014ല്‍ മൈ ലൈഫ് പാര്‍ടണര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിലൂടെ  സുദേവ് നായറിന് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന അവാര്‍ഡും ലഭിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ അമല, ഇന്ദിര, ഹൈവേ, കുഞ്ഞാലി മരക്കാര്‍, അഗ്നിപുത്രി തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X