എം കെ അര്‍ജുനന്‍ ജീവചരിത്രം

  പ്രശസ്ത   സംഗീതസംവിധായകനാണ് എം.കെ. അര്‍ജ്ജുനന്‍.ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായി 1936 ഓഗസ്റ്റ് 25  ന് ജനിച്ചു.അര്‍ജ്ജുനന്  ആറുമാസം പ്രായം ഉള്ളപ്പോള്‍ അച്ഛന്‍  മരിച്ചു.പിന്നീട് അമ്മ പണിക്കുപോയി തുടങ്ങി.അമ്മയെ സഹായിക്കാന്‍ വേണ്ടി  രണ്ടാം ക്ലാസ്സില്‍ അര്‍ജ്ജുനന്‍ പഠനം നിര്‍ത്തി.പിന്നീട് പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റു.  കൂടാതെ വീടുകളില്‍ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്തു ജീവിച്ചു. 

  അക്കാലയളവില്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹികപ്രവര്‍ത്തകന്‍ സഹായത്തിനായി എത്തി.പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അര്‍ജ്ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും രാമന്‍വൈദ്യന്‍ കൊണ്ടുപോയി.നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപന്‍. ദിവസേനയുള്ള ആശ്രമത്തിലെ ഭജനയില്‍ അര്‍ജ്ജുനനും പ്രഭാകരനും സജീവമായി പങ്കെടുത്തു.കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി.അങ്ങനെ ഏഴു വര്‍ഷം സംഗീതം പഠിച്ചു. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുരും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങി. 

  ശേഷം  സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്തും മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജോലി ചെയ്തു.സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു.കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടി  ഹാര്‍മോണിയം വായിക്കാന്‍ തുടങ്ങി കോഴിക്കോട് നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ് സംഗീതജീവിതത്തിനു തുടക്കമാകുന്നത്.'തമ്മിലടിച്ച തമ്പുരാക്കള്‍.... എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകര്‍ന്നത്.ഈഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക് ഈണം പകര്‍ന്നു. 

  നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററെ  പരിചയപ്പെട്ടു.  പിന്നീട് ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാനങ്ങള്‍ക്ക് ഹാര്‍മോണിയം വായിച്ചു.1968ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്തേക്ക് കടന്നുവന്നു.അക്കാലയളവില്‍  അര്‍ജ്ജുനന്‍ ശ്രീകുമാരന്‍ തമ്പിയെ പരിചയപ്പെട്ടു. ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദേവരാജന്‍ മാഷുമായി  അകന്നു നില്‍ക്കുന്ന സമയമായിരുന്നു അത്. 

  ഒരിക്കല്‍ എന്തോ പറഞ്ഞു ദേഷ്യത്തിന് ശ്രീകുമാരന്‍ തമ്പി ദേവരാജന്‍ മാഷിനോട് 'മാഷിനു സ്വന്തം സംഗീതത്തില്‍ വിശ്വാസമുള്ളതുപോലെ എനിക്ക് എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാന്‍ മാഷിന്റെ ഹാര്‍മോണിസ്റ്റു തന്നെ ധാരാളമാണ്' എന്നു പറയുകയുണ്ടായി.പില്‍ക്കാലത്ത് എം കെ അര്‍ജ്ജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു.എം കെ അര്‍ജ്ജുനന്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. 

  വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.എല്ലാ ഗായകര്‍ക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്. ഭാമിനീ ഭാമിനീ...(ആദ്യത്തെ കഥ), തളിര്‍വലയോ താമരവലയോ (ചീനവല), മല്ലീസായകാ...നിന്മനസ്സൊരു...(സൂര്യവംശം) , ദ്വാരകേ...ദ്വാരകേ...(ഹലോ ഡാര്‍ലിങ്ങ്), ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം...(ആദ്യത്തെ കഥ), എന്നിവ അര്‍ജുനന്‍ മാഷിന്റെ ഹിറ്റ് ഗാനങ്ങളാണ്.1964ല്‍ ഭാരതിയെ വിവാഹം ചെയ്തു. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X