Celebs»M Mukundan»Biography

    എം മുകുന്ദന്‍ ജീവചരിത്രം

    പ്രശസ്ത മലയാള സാഹിത്യകാരനാണ്‌ എം മുകുന്ദന്‍.കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു.തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. 
     
    ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു.വി.എസ്.അച്ചുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണു് എന്നു് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞതു വിവാദമായതിനാൽ എസ്.എം.എസ് വഴി രാജിക്കത്തു് അയച്ചുകൊടുത്തു.പിന്നീട് രാജി പിൻവലിച്ചു അക്കാദമിയിൽ തുടർന്നു. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം.ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 
     
    പുരസ്‌ക്കാരങ്ങള്‍

    എഴുത്തച്ഛൻ പുരസ്കാരം (2018) 
    കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
    ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയർ ഓഫ്‌ ആർട്സ്‌ ആൻഡ്‌ 
    ലെറ്റേഴ്സ്‌ ബഹുമതി - (1998)
    കേരള സാഹിത്യ അക്കാദമി പുരസ്കാരം
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
    വയലാർ പുരസ്കാരം
    എം.പി.പോൾ പുരസ്കാരം
    മുട്ടത്തു വർക്കി പുരസ്കാരം
    എൻ. വി. പുരസ്കാരം 
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X