Celebs»Maathu»Biography

    മാതു ജീവചരിത്രം

    തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്ന മാതു.1977ല്‍ പ്രദര്‍ശനത്തിനെത്തിയ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തില്‍ ബാലതാരമായാണ് മാതു സിനിമയിലേക്ക് എത്തുന്നത്.ആ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കാര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം മാതുവിന് കിട്ടിയിരുന്നു. 1989 ല്‍ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് മലയാളസിനിമയിലെ ഒട്ടനവധി ഹിറ്റു ചിത്രങ്ങളിലൂടെ  ചലച്ചിത്രരംഗത്ത് സജീവമായി.മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രം മാതുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അവതരരിപ്പിച്ചത്. 

    സിനിമയിലെത്തിയപ്പോള്‍ മാധവി എന്ന പേര് മാറ്റി മാതുവായി.പിന്നീട് ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മീന എന്ന പേരും മാതു സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ക്രിസ്തുമതം സ്വീകരിച്ചെന്നായിരുന്നു നടിയെ കുറിച്ച് വന്ന വാര്‍ത്തകള്‍ എന്നാല്‍ അങ്ങനെയല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു.വീട്ടുകാരുടെ എതിര്‍പ്പുമായുള്ള വിവാഹത്തിന് ശേഷം നടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.2012 ല്‍ വിവാഹമോചനം നേടിയതിന് ശേഷം താരം ന്യൂയോര്‍ക്കില്‍ ഒരു നൃത്തവിദ്യാലയം നടത്തി വന്നിരുന്നു. 2018 ഫെബ്രുവരിയില്‍ വീണ്ടും വിവാഹിതയായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X