മച്ചാൻ വർഗീസ്
Born on 1960 (Age 62) Elamakkara, Kochi, Kerala
മച്ചാൻ വർഗീസ് ജീവചരിത്രം
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മച്ചാന്‍ വര്‍ഗീസ്. മിമിക്രി വേദികളിലൂടെ കലാ ജീവിതത്തിലേക്കു കടന്നു വന്ന മച്ചാൻ വർഗ്ഗീസിന്റെ ആദ്യ ചിത്രം സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത കാബൂളിവാല ആയിരുന്നു. ചലച്ചിത്രങ്ങളിൽ ഹാസ്യ റോളുകളായിരുന്നു മച്ചാൻ വർഗ്ഗീസ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടുകളുടെ ചലച്ചിത്രങ്ങളിലൂടെയാണ് മച്ചാൻ വർഗ്ഗീസ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. മിമിക്രി നാടക രംഗത്തു നിന്നാണ് മച്ചാൻ വർഗീസ് ചലച്ചിത്ര ലോകത്തെത്തുന്നത്. ബെസ്റ്റ് ഓഫ് ലക്ക് ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.