Celebs»Madhuri Dixit»Biography

    മാധുരി ദീക്ഷിത്‌ ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് മാധുരി ദീക്ഷിത്‌.1984ല്‍ പുറത്തിറങ്ങിയ അബോദ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1988-ൽ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു.ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീചിത്രങ്ങളിൽ അഭിനയിച്ചത് ഒരു വൻ വിജയങ്ങളായിരുന്നു.1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തതിന് ഫിലിംഫെയർ -മികച്ച നടിക്കുള്ള പുരസ്കാരം നേടികൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. 
     
    ഇതിനു ശേഷം സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു. അതിനു ശേഷം 1996-ൽ യാശ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു.
     
    അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകികൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്). 'ക്യാ സരാ സരാ' (പുകാർ) തുടങ്ങിയ ചലചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു...1999-ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു.
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X