മനീഷ കൊയ്‌രാള
Born on Neppal
മനീഷ കൊയ്‌രാള ജീവചരിത്രം
പ്രശസ്ത ബോളിവുഡ് താരമാണ് മനീഷ കൊയ്‌രാള. നേപ്പാളാണ് സ്വദേശം.1989 ല്‍ പുറത്തിറങ്ങിയ ഫേരി ഭേട്ടോലയിലൂടെയാണ് മനീഷ അഭിനയരംഗത്ത് കടന്നു വന്നത്.രണ്ട് വര്‍ഷം കഴിഞ്ഞ് സുഭാഷ് ഗായിയുടെ സോദഗറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രം വാണിജ്യ വിജയമായിരുന്നു.എന്നാല്‍ പിന്നീട് വന്ന ഫസ്റ്റ് ലവ്, അന്‍മോല്‍, ധന്‍വന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയങ്ങളായിരുന്നു
1994ല്‍പുറത്തിറങ്ങിയ വിധു വിനോദ് ചോപ്ര ചിത്രമായ എ ലവ് സ്‌റ്റോറി മനീഷയുടെ കരിയറിലെ വഴിത്തിരിവായി.ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകളായിട്ടായിരുന്നു മനീഷ അഭിനയിച്ചത്.ഇതിലെ പ്രകടനം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍ മനീഷയ്ക്ക് നേടിക്കൊടുത്തു.തൊട്ടടുത്ത വര്‍ഷം മണിരത്‌നത്തിന്റെ ബോംബൈയിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മനീഷ നേടി. 1992-1993കാലത്തെ ബോംബൈ സ്‌പോടനത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഹിന്ദുവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയെ ആയിരുന്നു
മനീഷ അവതരിപ്പിച്ചത്.
സഞ്ജയ് ലീല ബെന്‍സാലിയുടെ കമോശി എന്ന ചിത്രത്തില്‍ ബധിരയും മൂകയുമായ ദമ്പതികളുടെ മകളായി അഭിനയിച്ചതിലൂടെ 1996ലല്‍രണ്ടാം വട്ടവും മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടി.അതിനുശേഷം അഗ്നിസാക്ഷിയിലും ഗുപ്തിലും നായികയായി.ആ രണ്ടും ചിത്രങ്ങളും ആ വര്‍ഷത്തെ മികച്ച കലക്ഷന്‍ നേടിയ ചിത്രങ്ങളായിരുന്നു.1998പുറത്തിറങ്ങിയ ഷാറുഖാന്‍ ചിത്രം ദില്‍ സെയില്‍ തിവ്രവാദിയായിട്ടാണ് മനീഷ അഭിനയിച്ചത്.അചിത്രവും മികച്ച ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു. എന്നാല്‍ ദില്‍ മെ ജരോക്കെ മെയിന്‍, അച്ചാനക്ക തുടങ്ങിയ ചിത്രങ്ങള്‍ മനീഷയുടെ കരിയറിനെ ബാധിച്ചു.
പിന്നീട് അനുപം കേറിനൊപ്പം സവാല്‍ ദസ് കായുടെ സഹഅവതാരികയായാണ് മനീഷ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്.എന്നാല്‍ പരിപാടിയുടെ റേറ്റിംഗ് വളരെ കുറവായതിനെ തുടര്‍ന്ന് രണ്ടുപേരേയും ഒഴിവാക്കുകയായിരുന്നു.രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനിയില്‍ ഗ്യാങ്‌സറ്ററിന്റെ കാമുകിയായി എത്തിയ മനീഷ തന്റെ മൂന്നാമത്തെ ഫിലിം ഫെയറും സ്വന്തമാക്കി.വിവാദമായ എക് ചോട്ടീസി ലവ് സ്‌റ്റോറിയിലും മനീഷ അഭിനയിച്ചിരുന്നു.തന്റെ അയല്‍ക്കാരിയായി മുതിര്‍ന്ന വനിതയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോട്ടം നടത്തുന്ന ടീനേജറുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്.
എന്നാല്‍ മുഖ്യധാരയില്‍ നിന്നും അപ്രതക്ഷ്യയായതോടെ 2000ത്തിന്റെ മധ്യത്തോടെ അവരുടെ ഫിലിം കരിയറും താഴോട്ട് പതിക്കാന്‍ തുടങ്ങി.2004 ല്‍ പൈസാ വസൂല്‍ എന്ന ചിത്രം നിര്‍മ്മിച്ച് ആ രംഗത്തും പരീക്ഷണം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.അടുത്ത വര്‍ഷം താജ് മഹല്‍ആന്‍ എറ്റേണല്‍ ലസ് സ്‌റ്റോറിയില്‍ മുഗള്‍ റാണിയായിരുന്ന ജഹാന്‍ അരയായാണ് മനീഷ വേഷമിട്ടത്. 2008 ല്‍ റിതുപര്‍ണ ഘോഷിന്റെ ഖേലയിലും രണ്ട് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു കൊണ്ട് ഇലക്ട്രയിലും അഭിനയിച്ചു.
തൊട്ടടുത്ത വര്‍ഷം നഷ്ട സൗഹൃദം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കശ്മീരി മുസ്ലിം വനിതയായി ഒനീറിന്റെ ആയാമിലും മനീഷ അഭിനയിച്ചു.രാം ഗോപാലിന്റെ തന്നെ ഹോറര്‍ ചിത്രമായ ഭൂത് റിട്ടേഴ്‌സില്‍ പ്രേതബാധിതയായ നായികയുടെ അമ്മയായും മനീഷ എത്തി.പിന്നീട് ക്യാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ സിനിമ ജീവിതത്തിന് ഇടവേളയിട്ടു. ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം മനീഷ രോഗമുക്തയായി.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ സൈക്കോളജിക്കല്‍ ത്രില്ലറായഎ മോഡേണ്‍ ഡേ ക്ലാസിക്കിലൂടെ അഭിനയത്തിലേക്കും മനീഷ തിരികെയെത്തി.
ബന്ധപ്പെട്ട വാര്‍ത്ത