മണിയന്‍പിള്ള രാജു ജീവചരിത്രം

    മലയാള ചലച്ചിത്ര രംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1957 ഏപ്രിൽ 19-നാണ് അദ്ദേഹത്തിന്റെ ജനനം. സുധീർ കുമാർ എന്നാണ് ശരിയായ പേര്. 1978-മുതൽ അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാണ്.1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം.1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്. വെള്ളാനകളുടെ നാട് (1988), എയ് ഓട്ടോ (1990), അനശ്വരം (1991) എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിൽ വീണ്ടും സജീവമായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X