Celebs»Narendra Prasad»Biography

    നരേന്ദ്ര പ്രസാദ് ജീവചരിത്രം

    സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ നരേന്ദ്രപ്രസാദ്. 1945-ൽ മാവേലിക്കരയിലെ ഒരു ക്ഷയിച്ച നായർ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അധ്യാപനം ജീവിതവൃത്തിയാക്കിയ നരേന്ദ്രപ്രസാദ്, പന്തളം എൻ എസ് എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

    കുട്ടിക്കാലത്തുതന്നെ സാഹിത്യത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങൾ എഴുതിക്കൊണ്ടാണ് അഭിനയ രംഗത്ത് എത്തിയത്. എന്നിരുന്നാലും ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദ് സാധാരണ ജനങ്ങൾക്കിടയിൽ പ്രസിദ്ധനായത്‌. അഭിനയം പുകഴ്ത്തപ്പെട്ടതിനെ തുടർന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ. 




     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X