Celebs»Nassar»Biography

    നാസര്‍ ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് നാസര്‍. 1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം മാറി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ നാടക സമിതിയിലെ അംഗമായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിക്കുകയുണ്ടായി. ദ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ആന്റ് ടെലിവിഷൻ ടെക്നോളജി എന്നിവിടങ്ങളിൽ അഭിനയം പരിശീലിച്ചിട്ടുണ്ട്.
     
    1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിൽ സഹനടനായാണ് അഭിനയിച്ചത്. തുടർന്ന് എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത വേലൈക്കാരൻ, വണ്ണ കനവുകൾ എന്നീ ചലച്ചിത്രങ്ങൾ വില്ലൻ വേഷത്തിലും അഭിനയിക്കുകയുണ്ടായി. യുഗി സേതു സംവിധാനം ചെയ്ത കവിതൈ പാട നേരമില്ലൈ എന്ന ചലച്ചിത്രമായിരുന്നു നായകനായി ആദ്യം അഭിനയിച്ച ചിത്രം. മണിരത്നത്തിന്റെ നായകൻ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാസർ അവതരിപ്പിച്ചത്. തുടർന്ന് പുറത്തിറങ്ങിയ മണിരത്നത്തിന്റെ റോജാ (1992), തേവർ മകൻ (1992), ബോംബേ (1994), കുരുതിപുനൽ (1995) എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.
     
    1995-ൽ പുറത്തിറങ്ങിയ അവതാരം എന്ന ചലച്ചിത്രമായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. തെരുവു കലാകാരന്മാരുടെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ ഉള്ളടക്കം.ബാല്യകാലത്തിൽ കണ്ടിട്ടുള്ള തെരു കൂത്ത് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ഓർമ്മകളാണ് ചിത്രത്തിന്റെ കഥയ്ക്ക് കാരണമായതെന്ന് നാസർ പറയുകയുണ്ടായി. എന്നാൽ ഈ ചിത്രത്തിന് വ്യാവസായികമായി വിജയം നേടാൻ സാധിച്ചില്ല.തുടർന്ന് 1997-ൽ ദേവതൈ എന്ന ചിത്രവും സംവിധാനം ചെയ്തു.

    1990-കളുടെ അവസാനത്തിൽ മിൻസാര കനവു് (1997), മണിരത്നത്തിന്റെ ഇരുവർ (1997), എസ്. ഷങ്കറിന്റെ ജീൻസ് (1998) എന്നീ ചലച്ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മിൻസാര കനവിൽ അന്ധനായ സംഗീതജ്ഞനായും ഇരുവരിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായും ജീൻസിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായുമാണ് അഭിനയിച്ചത്.2015-ൽ പുറത്തിറങ്ങിയ ബാഹുബലി ദ ബിഗിനിംഗ് എന്ന ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇൗ ചലച്ചിത്രത്തിന്റെ രണ്ടാം ബാഗമായ ബാഹുബലി ദ കൺക്ലൂഷനിലും ഇതേ കഥാപാത്രത്തെ നാസർ അവതരിപ്പിച്ചിരുന്നു. 
     
    2015-ൽ തമിഴ് സിനിമാ രംഗത്തെ അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ആർ. ശരത് കുമാർ ശേഷമാണ് നാസർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 
     
     
     
     
     
     
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X