Celebs»Nedumudi Venu»Biography

    നെടുമുടി വേണു ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത നടനാണ് നെടുമുടി വേണു. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22-ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 

    1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രം ശ്രദ്ധേയമായി.
     
    വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി അദ്ദേഹം മാറി. അഭിനയവൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. 

    ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. 

    തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയുമെഴുതിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയവയാണ് കഥ എഴുതിയ ചിത്രങ്ങള്‍. 

    കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ, വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

    ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ. അസുഖത്തെ തുടര്‍ന്ന് 2021 ഒക്ടടോബര്‍ 11ന് അന്തരിച്ചു.


    അവാർഡുകൾ

    ദേശീയ അവാർഡുകൾ
    1990-മികച്ച സഹനടൻ (ഹിസ് ഹൈനസ് അബ്‌ദുള്ള)
    2003-മാർഗ്ഗം (പ്രത്യേക പരാമർശം)
    കേരള സംസ്ഥാന അവാർഡുകൾ
    1980 - രണ്ടാമത്തെ മികച്ച നടൻ (ചാമരം)
    1981 - മികച്ച നടൻ (വിട പറയും മുമ്പേ)
    1987-മികച്ച നടൻ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
    1990 - ജൂറിയുടെ പ്രത്യേക പരാമർശം (ഭരതം, സാന്ത്വനം)
    1994 - രണ്ടാമത്തെ മികച്ച നടൻ (തേന്മാവിൻ കൊമ്പത്ത്)
    2003-മികച്ച നടൻ (മാർഗം)
    കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്

    2001 - മികച്ച നടൻ : അവസ്ഥാന്തരങ്ങൾ
    ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ

    2005 – മികച്ച സഹനടൻ – തന്മാത്ര
    2007 – മികച്ച തിരക്കഥാ രചയിതാവ് – തനിയേ
    2011 – മികച്ച സഹനടൻ - മികച്ച് നടൻ- എൽസമ്മ എന്ന ആൺകുട്ടി
    2013 – മികച്ച സ്വഭാവ നടൻ – നോർത്ത് 24 കാതം
    2015 – മികച്ച വില്ലൻ – ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം
    2017 - ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്
    ഫിലിം ഫെസ്റ്റിവലുകളിൽ
    2005 മാർഗം ഹവാന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ
    2007 സൈര - മികച്ച നടൻ - സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ


     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X